aadhar
തൊടുപുഴ താലൂക്ക് ഓഫീസ് ജീവനക്കാരുടെആധാർ കാർഡ് വോട്ടർ കാർഡുമായി ബന്ധിപ്പിക്കുന്നു

തൊടുപുഴ: തൊടുപുഴ താലൂക്ക് ഓഫീസ് ജീവനക്കാരുടെ ആധാർ കാർഡ് വോട്ടർ തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കുന്ന നടപടികൾക്ക് തുടക്കമായി. താലൂക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ തഹസിൽദാർ കെ.എച്ച്. സക്കീർ ഉദ്ഘാടനം നിർവ്വഹിച്ചു. ഡെപ്യൂട്ടി തഹസിൽദാർ ( ഇലക്ഷൻ) കെ.കെ. ബഷീർ, ഡെപ്യൂട്ടി .തഹസിൽദാർ ( എൽ.ആർ.എം.) സന്തോഷ് എ.പി , ഹരി ടി.എസ്. തുടങ്ങിയവർ സംബന്ധിച്ചു.

വോട്ടർ ഹെൽപ്പ് ലൈൻ എന്ന ആപ്പ് ആൻഡ്രോയിഡ് ഫോണിൽ ഡൌൺലോഡ് ചെയ്ത് ബന്ധിപ്പിക്കൽ നടത്താം. nvsp.in എന്ന വെബ്‌സൈറ്റിലും രജിസ്‌ട്രേഷൻ നടത്താൻ കഴിയും. ഇതിന് സാധിക്കാത്തവർക്ക് ബൂത്ത് ലെവൽ ഓഫീസർമാരെ സമീപിച്ച് ആധാർ കാർഡ് വോട്ടർ തിരിച്ചറിയൽ കാർഡ് ബന്ധിപ്പിക്കാവുന്നതാണെന്ന് തഹസിൽദാർ അറിയിച്ചു.