ramesh

പീരുമേട്:പാമ്പനാർ ഗവ. ഹൈസ്‌കൂളിൽ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് നടന്ന പത്ത് ദിവസം നീണ്ടുനിന്ന അമൃത് മഹോത്സവ് ആഘോഷ പരിപാടികൾക്ക് സമാപനമായി.
ആഘോഷപരിപാടി ഗിന്നസ് മാടസ്വാമി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പിടിഎ പ്രസിഡന്റ് ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപനസമ്മേളനം പീരുമേട് എ.ഇ.ഒ. എം രമേശ് ഉദ്ഘാടനം ചെയ്ത
സ്‌കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് സാബു ജോസഫ് സ്വാഗതം പറഞ്ഞു. യോഗത്തിൽ വാർഡ് മെമ്പർ സബീന മുഹമ്മദ്, മിനി കെ.വി ,അനീഷ് തങ്കപ്പൻ, പി കെ മോളമ്മ, തുടങ്ങിയവർ സംസാരിച്ചു. പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.
വിവിധ ദിവസങ്ങളിൽ സ്‌കൂളിൽ നടന്ന പരിപാടികൾ കരിന്തരുവി ഗവ. യുപി സ്‌കൂൾ ഹെഡ്മാസ്റ്റർ കെ രാജൻ, ഗ്ലെൻ മേരി ഗവ.എൽ പി സ്‌കൂൾ ഹെഡ്മാസ്റ്റർ എം കുമാർ , ലാഡ്രി ഗവ. എൽ പി സ്‌കൂൾ ഹെഡ്മിസ്ട്രസ് ആർ ഡെയ്‌സി ഇമാക്കുലേറ്റ്, ചീന്തലാർ ഗവ. എൽ പി സ്‌കൂൾ ഹെഡ്മാസ്റ്റർ എസ് ദുരൈരാജ്, ഏലപ്പാറ ഗവ. യുപി സ്‌കൂൾ ഹെഡ്മാസ്റ്റർ എൽ ശംഖിലി തുടങ്ങിയവരാണ് ഉദ്ഘാടനം ചെയ്തത്. അധ്യാപിക ജോയ്‌സ് നന്ദി പറഞ്ഞു.