കുമളി: തേക്കടിയിലെ ടൂറിസം ഉന്നമനത്തിനായി പ്രവർത്തിക്കുന്ന റിസോർട്ടുകളുടെ സംഘടനയായ തേക്കടി ഡെസ്റ്റിനേഷൻ പ്രൊമോഷൻ കൗൺസിൽ ( ടി ഡി പി സി ) ടർഫ് ഫുട്ബാൾ ടൂർണമെന്റ് ഇന്ന് നടത്തും. തേക്കടിയിലെ 17 റിസോർട്ടുകളുടെ 5 അംഗ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. കൂടാതെ അണ്ടർ 13 വിഭാഗത്തിൽ കുട്ടികളുടെ ഒരു സൗഹൃദ മത്സരവും നടത്തുന്നുണ്ട്. ഇന്ന് രാവിലെ 7 ന് ടി ഡി പി സി ചെയർമാൻ ഡി.ഡി പുന്നൻമത്സരം കിക്ക് ഓഫ് ചെയ്യും. 11ന് കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബുകുട്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. സിദ്ദിഖ് , വ്യാപാരി വ്യവസായി ജില്ലാ വൈസ് പ്രസിഡന്റ് ഷിബു എം തോമസ് , വ്യാപാരി വ്യവസായി കുമളി യൂണിറ്റ് പ്രസിഡന്റ് മെജോ കാരിമുട്ടം,കെ എച്ച്. ആർ എ പ്രസിഡന്റ് മുഹമ്മദ് ഷാജി തുടങ്ങിയവർ സംസാരിക്കും.മത്സര വിജയികൾക്ക് കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ടോമി കന്നേൽ കുമളി എസ് എച്ച്. ഒ ജോബിൻ ആന്റണി എന്നിവർ ട്രോഫികൾ സമ്മാനിക്കും.