മൂലമറ്റം: അറക്കുളം അശോക കവല മുതൽ മണപ്പാടി പാലം വരെയുള്ള റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ മൂലമറ്റത്ത് മഞ്ചലിൽ രോഗിയെ ചുമന്ന് സമരം നടത്തി.വർഷങ്ങളായി റോഡ് തകർന്ന് കാൽ നടയാത്ര പോലും ദുസ്സഹമായ അവസ്ഥയിലാണ്. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളും നിവേദനങ്ങളും നൽകിയെങ്കിലും അധികാരികൾ ശാശ്വതമായ യാതൊരു നടപടികളും സ്വീകരിച്ചില്ല.മൂലമറ്റം ടൗണിലുണ്ടായ വലിയ കുഴിയുടെ വിഷയം അധികാരികളുടെ ശ്രദ്ധയിൽ പെടുത്താൻ ബിജെപി പ്രവർത്തകർ മഹാബലിയുമായി എത്തി സമരം നടത്തിയിരുന്നു. പ്രതിഷേധ യോഗത്തിൽ ബിജെപി അറക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.തൊടുപുഴ മണ്ഡലം വൈസ് പ്രസിഡന്റ് സി.ജി സോമശേഖരൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി ബിന്ദുവിക്രമൻ മുഖ്യപ്രഭാഷണം നടത്തി.കെ പി മധുസൂധനൻ,സൗമ്യ, അഭിരാം മേനോൻ ,ഹരികൃഷ്ണൻ, വി.ആർ അനിരുദ്ധൻ എന്നിവർ സംസാരിച്ചു. പി.എ.വേലുക്കുട്ടൻ, സാജുമോൻ , വി.ആർ ജയകുമാർ, എം.അനിൽകുമാർ, ബഞ്ചിൻ ബിജു, ടി.കെ.ബിനോജ് വിൽസൺ കട്ടക്കൽ മോഹനൻ ഉണ്ണിത്താൻ, എബി ജയിംസ്, ചിത്തിര ഷാജി, നന്ദനം രതീഷ്, കെ.ടി.മോഹനൻ, ജോൺ, കൃഷ്ണൻകുട്ടി, കണ്ണൻ ആശ്രമം എന്നിവർ നേതൃത്വം നൽകി.