forest
സംസ്ഥാന പാതയോരത്തെയും വനഭാഗങ്ങളിലെയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിയമാവ് വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നീക്കം ചെയ്യുന്നു

കുളമാവ്: തൊടുപുഴ വനംവകുപ്പ് റേഞ്ചിലെ കുളമാവ് സെക്ഷൻ പരിധിയിൽപ്പെട്ട അഞ്ചാംമൈൽ മുതൽ പാറമട വരെയുള്ള സംസ്ഥാന പാതയോരത്തെയും വനഭാഗങ്ങളിലെയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിയമാവ് വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നീക്കം ചെയ്യാൻ ആരംഭിച്ചു. പ്രദേശത്തെ മാലിന്യങ്ങൾ പൂർണ്ണമായി നീക്കം ചെയ്യുമെന്ന് കുളമാവ് എസ്.എഫ്.ഒ പറഞ്ഞു. പ്രദേശത്ത് മാലിന്യം നിക്ഷേപിക്കാതിരിക്കാനുള്ള നടപടിയുടെ ഭാഗമായി കൂടുതൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്നും നിരീക്ഷണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ലിബിൻ ജോൺ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.എൻ. പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നിർമാർജ്ജന പ്രവർത്തനങ്ങൾ നടത്തുന്നത്.