തൊടുപുഴ: ജി.എസ്.റ്റി. നികുതി സമ്പ്രദായത്തിലെ അപാകതകൾ പരിഹരിക്കുക, വ്യാപാര ദ്രോഹ നികുതി സമ്പ്രദായം പിൻവലിക്കുക, ജി.എസ്.റ്റി. കൗൺസിലിന്റെ അശാസ്ത്രീയ തീരുമാനങ്ങൾ പിൻവലിക്കുക, വ്യാപാരികൾക്ക് അന്യായ പിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, ടെസ്റ്റ് പർച്ചേസിന്റെ പേരിൽ അന്യായമായ കട പരിശോധന ഒഴിവാക്കുക എന്നീ മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കെ.വി.വി.എസ് തൊടുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണാ സമരം നടത്തി.. ഏരിയ പ്രസിഡന്റ് സരിൻ സി.യു വിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹോട്ടൽആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.കെ മോഹനൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ലൈബ്രറി കാൺസിൽ എക്‌സിക്യൂട്ടീവ് അംഗം കെ.എൻ ബാബു ഉദ്ഘാടനം ചെയ്തു . തൊടുപുഴ ഏരിയ ജോയിന്റ് സെക്രട്ടറി സജികുമാർ നന്ദി പറഞ്ഞു..