തൊടുപുഴ : തൊഴിലില്ലായ്മയും വിലക്കയറ്റവും മഴക്കെടുതിയും പകർച്ചവ്യാധികളും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങൾക്ക് നേരെയുള്ള ഇരട്ട പ്രഹരമാണ് പാചകവാതക വില വർദ്ധനയെന്ന് ജനശക്തി മഹിളാ കോൺഗ്രസ് ജില്ലാ കമ്മറ്റിഅഭിപ്രായപ്പെട്ടു. എല്ലാ മാസവും വില വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിനെ തകിടം മറിക്കും. നിർത്തലാക്കിയ സബ്‌സിഡി പുനഃസ്ഥാപിക്കുകയോ,സബ്‌സിഡി കഴിച്ചുള്ള തുക മുൻകാ ലത്തെ പോലെ പ്രാബല്യത്തിൽ വരുത്തുകയോ ചെയ്യണമെന്നും കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ അടിയന്തിരമായി ഇടപെടണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ജില്ലാ കൺവൻഷൻ സംസ്ഥാന കൺവീനർ ശ്രീദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.എൻ, ഗിരിജ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്ര ട്ടറിയായി റ്റി.കെ. അനീഷയും മുട്ടം മണ്ഡലം പ്രസിഡന്റായി അംബികാ സജീവനേയും പുറപ്പുഴ മണ്ഡലം കൺവീനറായി സിന്ധു ജോസിനേയും തെരഞ്ഞെടുത്തു.