മൂലമറ്റം:ജീപ്പ് ഓടയിൽ വീണു. ജീപ്പിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാഞ്ഞാർ പുള്ളിക്കാനം റോഡിൽ ഇടുക്കുപാറയ്ക്ക് സമീപം നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിയുകയായിരുന്നു. നോർത്ത് പറവൂർ പടയത്ത് അജിത്ത് ഭാര്യ റിൻസി എന്നിവരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്.ഇവർ വാഗമണ്ണിൽ നിന്നും വരുന്ന വഴിയാണ് അപകടം. മൂലമറ്റത്ത് നിന്ന് അഗ്നി രക്ഷാസേന സംഭവമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.പിന്നീട് ക്രെയിൻ എത്തിച്ചാണ് ജീപ്പ് റോഡിലേക്ക് കയറ്റിയത്.