ഉടുമ്പന്നൂർ: ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം2022-23 ലെ വിവിധ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു.അപക്ഷകൾ പ്രവൃത്തി ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസ്, മൃഗാശുപത്രി, വി. ഇ. ഒ ഓഫീസ് എന്നിവടങ്ങളിൽനിന്നും വാർഡ് മെമ്പർമാരിൽനിന്നും ലഭിക്കും. പൂരിപ്പിച്ച അപക്ഷകൾ ആഗസ്റ്റ് 31 നകം ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷയിൽ നിർദേശിച്ചിട്ടുള്ള ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.