കട്ടപ്പന : ശക്തമായ മഴയിൽ കട്ടപ്പനയാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആറ്റോരത്ത് സ്ഥിതി ചെയ്യുന്ന വീടിന്റെ സംക്ഷണ ഭിത്തി ഇടിഞ്ഞു നരിയംപാറ അരുവിക്കൽ പ്രദേശത്ത് താമസിക്കുന്ന പാലയ്ക്കൽ സുനിലിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് ബുധനാഴ്ച്ച പുലർച്ചെ 3 മണിയോടെ ഇടിഞ്ഞത്.വീടിന്റെ മുൻപിലൂടെയാണ് കട്ടപ്പനയാർ കടന്ന് പോകുന്നത്.രാത്രിയിൽ കനത്ത മഴ പെയ്തതോടെ ജലനിരപ്പ് ക്രമാതീകമായി ഉയരുകയും സംരക്ഷണഭിത്തിയുടെ ഇടയിലൂടെ വെള്ളം കയറി ഇടിഞ്ഞു താഴുകയുമായിരുന്നു.10 മീറ്ററോളം നീളത്തിൽ ഭിത്തി ഇടിഞ്ഞിട്ടുണ്ട്.വാർഡ് കൗൺസിലർ ഉൾപ്പടെയുള്ളവർ സ്ഥലം സന്ദർശിച്ചു.