കട്ടപ്പന: കർഷകസംഘം കട്ടപ്പന ഏരിയ സമ്മേളനം ഇന്നും,നാളെയും ഇരട്ടയാറിൽ നടക്കും.പതാക ഉയർത്തൽ, രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന, പ്രതിനിധി സമ്മേളനം, പ്രകടനം, പൊതുസമ്മേളനം എന്നിവയോടുകൂടിയാണ് സമ്മേളനം നടക്കുന്നത്. തുടർന്ന് ശാന്തിഗ്രാം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം കർഷക സംഘം സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം സി.വി. വർഗീസ് ഉദ്ഘാടനം ചെയ്യും.കർഷകസംഘം ജില്ലാ സെക്രട്ടറി എൻ.വി. ബേബി, പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ എന്നിവർ സംസാരിക്കും. വെള്ളി വൈകുന്നേരം ഇരട്ടയാർ ടൗണിൽ പ്രകടനവും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.എസ്. മോഹനൻ, സി.പി.എം കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ. സജി എന്നിവർ സംസാരിക്കുമെന്നും നേതാക്കളായ മാത്യു ജോർജ്, ജോയി ജോർജ്, വി.കെ. സോമൻ, പി.ബി. ഷാജി, ഒ.ജെ. ബേബി, കെ.എൻ. വിനീഷ് കുമാർ, ലിജു വർഗീസ്, കെ.കെ. കുഞ്ഞുമോൻ എന്നിവർ പറഞ്ഞു.