അടിമാലി:കഴിഞ്ഞ വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള എക്‌സലൻസ് പുരസ്‌കാരം അടിമാലി സർവ്വീസ് സഹകരണ ബാങ്കിനു ലഭിച്ചു. ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കുകളിൽ ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവച്ച ബാങ്കുകളിൽ രണ്ടാം സ്ഥാനത്തോടെയാണ് കേരള ബാങ്ക് നൽകുന്ന പുരസ്‌കാരത്തിനാണ് അടിമാലി സർവീസ് സഹകരണ ബാങ്ക് അർഹമായത് .
നിക്ഷേപ സമാഹകരണം, കുടിശിഖനിവാരണം, വായ്പ വിതരണം, ആധുനികസൗകര്യങ്ങളുമായി ഹെഡ് ഓഫീസ് മന്ദിരത്തിൽ പ്രവർത്തിക്കുന്ന നീതി ലാബ്, മിതമായ നിരക്കിൽ സാധാരണക്കാർക്കും പ്രാപ്യമാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന നീതി മെഡി ക്കൽ സ്റ്റോർ, കർഷകർക്ക് സബ്‌സിഡി നിരക്കിൽ ഗുണമേന്മയുള്ള വളം ലഭ്യമാക്കുന്ന വളം ഡിപ്പോ, സഹകാരികൾക്ക് ബാങ്കിംഗ് സേവനം സുത്യർഹമായ നിലയിൽ നൽകുന്ന 4 ബ്രാഞ്ചുകൾ ഇവയുടെ എല്ലാം പ്രവർത്തനം വിലയിരുത്തിയാണ് കേരള ബാങ്ക് പുരസ്‌കാരം നൽകി ആദരിച്ചത്.
കട്ടപ്പന സെന്റ് ജോർജ്ജ് പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് ഡയറക്ടർ കെ വി ശശി അവാർഡ് വിതരണം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോൺസി ഐസക്, സെക്രട്ടറി മോബി പ്രസ്റ്റീജ്, വൈസ് പ്രസിഡന്റ് എം.എം.നവാസ്, ഭരണ സമിതി അംഗങ്ങളായ സി.എസ്.നാസർ, എസ്.എ.ഷ ജാർ, ഷാജി കോയിക്കക്കുടി, അനസ് കോയാൻ, കെ.എം.ബോസ്, കെ.കെ.സഹദേവൻ, ഷേർളി ക്രിസ്റ്റി ,സലോമി പോൾ, മിനി ബാങ്കിലെ ജീവനക്കാർ തുടങ്ങിയവർ പുര സ്‌കാരദാന ചടങ്ങിൽ പങ്കെടുത്തു.