ഏലപ്പാറ:ഏലപ്പാറ പഞ്ചായത്തിൽ അഴിമതിയും കൊടു കാര്യസ്ഥതയും നടക്കുന്നതായി ആരോപിച്ച് ഇടതു മുന്നണിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചുും ധർണ്ണയും നടത്തി.സി പി എം ഏലപ്പാറ ഏരിയ സെക്രട്ടറി എം .ജെ വാവച്ചൻ സമരം ഉദ്ഘാടനം ചെയ്തു .സി. സിൽവസ്റ്റർ, ലോക്കൽ സെക്രട്ടറി അനിൽകുമാർ ,ജില്ലാ കമ്മിറ്റി അംഗം നിഷാന്ത് വി. ചന്ദ്രൻ, ഏലപ്പാറ ഏരിയ കമ്മിറ്റി അംഗങ്ങളായ. ആന്റപ്പൻ എൻ ജേക്കബ്, എസ്. സദാശിവൻ, കെ. പി. വിജയൻ, ജ്യോതിഷ് ചന്ദ്രൻ , റെജി സൈമൺ കേരള കോൺഗ്രസ്( എം)പീരുമേട് നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി സുശീലൻ, എസ് വിൻസെന്റ്, വി. പി. സുരേഷ് ,ആർ രവികുമാർ എന്നിവർ സംസാരിച്ചു.