ചെറുതോണി: പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19കാരനെതിരെ മുരിക്കാശേരി പൊലീസ് കേസെടുത്തു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യും. 15കാരിയ്ക്ക് പനി ബാധിച്ചതിനെ തുടർന്ന് സ്വകാര്യാശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്നറിഞ്ഞത്. തുടർന്ന് മാതാവ് സ്‌കൂൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് വെൽഫെയർ സെന്റർ, പൊലീസ് എന്നിവിടങ്ങളിൽ വിവരമറിയിച്ചതിനെ തുടർന്ന് മുരിക്കാശ്ശേരി പൊലീസ് കേസെടുത്തു.