മുട്ടം: ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ വീടുകളിലേക്ക് വൈദ്യുതി കണക്ഷൻ ലഭിച്ചു.മലങ്കര പുറമ്പോക്ക് ഭൂമിയിൽ കുടിൽ കെട്ടി താമസിച്ച് വന്നിരുന്ന അഞ്ച് കുടുംബക്കാർക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം പഞ്ചായത്ത്‌ നിർമ്മിച്ച് നൽകിയ വീടുകളിലേക്കാണ് വൈദ്യുതി കണക്ഷൻ ലഭിച്ചത്.രണ്ട് വൈദ്യുതി പോസ്റ്റുകൾ അധികമായി സ്ഥാപിച്ചാണ് ഗുണഭോക്താക്കളുടെ വീടുകളിലേക്ക് വൈദ്യുതി എത്തിച്ചത്. വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് ഗുണഭോക്താക്കൾ ഗുണഭോക്ത വിഹിതമായി 2400 രൂപ വീതം അടച്ചിരുന്നു.വൈദ്യുതി കണക്ഷന്റെ സ്വിച്ച് ഓൺ കർമ്മം വാർഡ് മെമ്പർ സൗമ്യ സാജിബിൻ നിർവഹിച്ചു.