തൊടുപുഴ : മെഡി സെപ്പിന്റെ ചികിത്സാസഹായ പരിധി സർക്കാർ വിഹിതം കൂടി ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപയാക്കി ഉയർത്തണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സെക്രട്ടറി
വി കെ ബിജു ആവശ്യപ്പെട്ടു, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻജിഒ സംഘ് നേതൃത്വം കൊടുക്കുന്ന ഫെറ്റോ സംഘടനകൾ തൊടുപുഴ സിവിൽ സ്റ്റേഷനലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. സർക്കാർ ഒരു പൈസ പോലും മുടക്കാത്ത പദ്ധതി എങ്ങനെ സർക്കാർ പദ്ധതിയാകും എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. . പ്രതിഷേധ ധർണ്ണയിൽ ഫെറ്റോ ജില്ലാ പ്രസിഡന്റ് വി കെ സാജൻ അദ്ധ്യക്ഷനായിരുന്നു . പെൻഷനേഴ്‌സ് സംഘ് ജില്ലാ പ്രസിഡന്റ് എം എൻ ശശിധരൻ എൻജിഒ സംഘ് സംസ്ഥാന സമിതി അംഗങ്ങളായ ആർ ഷാജി കുമാർ ,കെ കെ രാജു, പ്രേം കഷോർ,ഇനിറ്റ് അയ്യപ്പൻ എന്നിവർ പ്രസംഗിച്ചുപി. ടി ബാലുരാജ് സ്വാഗതവും വി ബി പ്രവീൺ നന്ദിയും പറഞ്ഞു.

ഫോട്ടോ....മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നു ആവശ്യപ്പെട്ട് ഫെറ്റോ തൊടുപുഴ സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സെക്രട്ടറി വി കെ ബിജു ഉദ്ഘാടനം ചെയ്യുന്നു