തൊടുപുഴ: തിരക്കേറിയ ബസിൽ യാത്ര ചെയ്യുന്നതിനിടെ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന പണം അടങ്ങിയപഴ്സ് അപഹരിക്കപ്പെട്ടു. ഇന്നലെ രാവിലെ കാരിക്കോട് നിന്നും ബസിൽ തൊടുപുഴ ടൗണിലേക്ക് യാത്ര ചെയ്ത മുതലിയാർ മഠം സ്വദേശി ഗീതയുടെ പഴ്സാണ് നഷ്ടമായത്.
ടൗണിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഗീത സ്ഥാപനത്തിൽ വന്നപ്പോഴാണ് ബാഗിന്റെ സ്വിപ്പ് തുറന്ന നിലയിൽ കണ്ടത്. ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന പഴ്സും കാണാനില്ല. പഴ്സിനുള്ളിൽ 2000 രൂപ, എടിഎം കാർഡ്, ആധാർ കാർഡ് തുടങ്ങിയവയും ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് ഗീത തൊടുപുഴ പൊലീസിൽ പരാതി നൽകി.