നെടുങ്കണ്ടം: ജില്ലാ പഞ്ചായത്ത് എംപ്ലോയിസ് സഹകരണ സംഘത്തിന്റെയും ജില്ലാ ഖാദി ഗ്രാമ വ്യവസായ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഖാദി ഓണം വിപണനമേള നെടുങ്കണ്ടത്ത് ആരംഭിച്ചു.. രണ്ട് ദിവസങ്ങളിലായാണ് ജില്ലാ പഞ്ചായത്ത് എംപ്ലോയിസ് സഹകരണ സംഘം ഹാളിൽ മേള നടക്കുന്നത്. ഖാദി വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് മേളയിലുള്ളത്. ഓണത്തോടനുബന്ധിച്ച് എല്ലാ വസ്ത്രങ്ങൾക്കും 30 ശതമാനം റിബേറ്റും ലഭ്യമാണ്. മേളയുടെ ഉദ്ഘാടനം നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭനാ വിജയൻ നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് പി . ബ്രൈറ്റ് മോൻ അദ്ധ്യക്ഷത വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ അംഗം വി.സി അനിൽ ആദ്യവിൽപ്പന നടത്തി. ഉടുമ്പൻചോല തഹസിൽദാർ മനോജ് രാജൻ, എ.വി അജികുമാർ, കെ.വി രവീന്ദ്രനാഥ്, കെ.കെ സുകുമാരൻ, രാധാകൃഷ്ണൻ നായർ, സാബു എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. മേള ഇന്ന് സമാപിക്കും.