പീരുമേട്: വണ്ടിപ്പെരിയാർ പോളിടെക്‌നിക്കിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ പ്രവേശനത്തിന് അപേക്ഷിച്ചവരിൽ നിന്ന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരും 30 ന് രാവിലെ 9 മുതൽ 12 മണി വരെ കോളജിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യേണ്ടതാണ്.തുടർന്ന് നടക്കുന്ന അഡ്മിഷനിൽ അസ്സൽ സർട്ടിഫിക്കറ്റ്, ഫീസ്, പി.റ്റി.എ ഫണ്ട് എന്നിവ കൊണ്ട് വരണം. ഫീസ് അടക്കേണ്ടത് ബാങ്ക് കാർഡ് വഴിമാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org സന്ദർശിക്കുക