ചെറുതോണി : ദേവികുളം താലൂക്കിൽ അതിജീവന പോരാട്ടവേദി നാളെ പ്രഖ്യാപിച്ചിരുന്ന ഹർത്താൽ പിൻവലിച്ചു. സി.പി.ഐ ജില്ലാ സമ്മേളനം ഇന്ന് അടിമാലിയിൽ തുടങ്ങുന്ന സാഹചര്യത്തിൽ പാർട്ടി നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് ഹർത്താൽ പിൻവലിക്കാൻ ധാരണയായത്. ഭൂവിഷയത്തിൽ കൃഷി മന്ത്രി പി. പ്രസാദ് ചെന്നൈ ഗ്രീൻ ട്രൈബ്യൂണലിൽ നൽകിയ ഹർജി പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പോരോട്ടവേദി ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നത്. യു.ഡി.എഫും വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.