ചെറുതോണി: മുരിക്കാശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ അയൽവാസിയും ബന്ധുവുമായ 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 15കാരി സ്ഥിരമായി സ്‌കൂളിൽ വരാതിരുന്നതിനെത്തുടർന്ന് സ്‌കൂൾ അധികൃതർ കുട്ടിയുടെ വീട്ടിലന്വേഷിച്ചിരുന്നു. ഇതിനിടെ പെൺകുട്ടിക്ക് പനി വന്നതിനെത്തുടർന്ന് സ്വകാര്യാശുപത്രിയിൽ നടത്തിയ ചികിത്സയിലാണ് ഗർഭിണിയാണെന്നറിഞ്ഞത്. വിവരമറിഞ്ഞ സ്‌കൂൾ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റി, പൊലീസ് എന്നിവടങ്ങളിൽ വിവരമറിയിച്ചതിനെ തുടർന്ന് മുരിക്കാശ്ശേരി പൊലീസ് കേസെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.