
തൊടുപുഴ: പതിനെട്ട് ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. ആലക്കോട് ചവർണ്ണ ഭാഗത്ത് സ്ഥിരമായി കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്ന വെള്ളിലാംചുവട്ടിൽ നൗഫലിനെ(28)യാണ് മൂലമറ്റം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ. ഷെമീറും സംഘവും പിടികൂടിയത്. മുൻപും നൗഫലനെതിരെ കഞ്ചാവ് കേസുകൾ ഉണ്ടായിട്ടുണ്ട്. . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ ഇൻസ്‌പെക്ടറെ കൂടാതെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ജി.കിഷോർ, പ്രിവന്റീവ് ഓഫീസർ നിസ്സാർ. വി.എസ്., സിവിൽ എക്‌സൈസ് ഓഫീസർമാരായ ദിബു രാജ്, ഡെന്നി. എം.വി., ചാൾസ് എഡ്വിൻ വനിത സിവിൽ എക്‌സൈസ് ഓഫീസർ അംബിക.എം. ഡ്രൈവർ വിനോദ്.എ. കെ. എന്നിവർ പങ്കെടുത്തു.