തൊടുപുഴ: തൊടുപുഴ ഫിലിം സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി 28 ന് ചലച്ചിത്ര പ്രദർശനം നടത്തും. തൊടുപുഴ സിൽവർ ഹിൽസ് സിനിമാസിൽ ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് പ്രദർശനം. ലാറ്റിൻ അമേരിക്കൻ വിഭാഗത്തിൽ നിന്നുള്ള സിനിമയാണ് ഈ മാസം പ്രദർശിപ്പിക്കുന്നത്. ഫോൺ: 9447776524 ,9447753482.