തൊടുപുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് വൈകിട്ട് 7.30ന് നടുക്കണ്ടം ഐ.എം.എ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഐ.എം.എ ജില്ലാ ചെയർമാൻ ഡോ. വി മുരുകേശൻ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി ആശുപത്രികളും ആരോഗ്യ പ്രവർത്തകരും നേരിടുന്ന പ്രശ്‌നങ്ങൾ അവതരിപ്പിക്കും. ദേശീയ വൈസ് പ്രസിഡന്റ് ഡോ. ജോസഫ് മണി, സീനിയർ വൈസ് പ്രസിഡന്റ് ഡോ. പി. ഗോപികുമാർ, സെക്രട്ടറി ഡോ. ജോസഫ് ബെന്യാമിൻ, ജോയിന്റ് സെക്രട്ടറി ഡോ. ജോയ് മഞ്ഞിള, തൊടുപുഴ ശാഖ പ്രസിഡന്റ് ഡോ. സുമി ഇമ്മാനുവേൽ, ഡോ. ജോസഫ് വർഗീസ്, ഡോ. എസ്. വിവേക്, ഡോ. എബ്രഹാം സി. പീറ്റർ എന്നിവർ സംസാരിക്കും. വൈകിട്ട് 5.30ന് ആരോഗ്യപ്രവർത്തകരും ആശുപത്രികളും നേരിടുന്ന ആക്രമണങ്ങളെക്കുറിച്ച് സെമിനാറും നടക്കും. ഐ.എം.എ സംസ്ഥാന കർമ്മസമിതി ചെയർമാൻ ഡോ. എം.എൻ. മേനോൻ മോഡറേറ്ററാകും. ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറി കൂടിയായ സബ് ജഡ്ജ് പി. സിറാജുദ്ദീൻ, മാദ്ധ്യമ പ്രവർത്തകൻ ജോണി ലൂക്കോസ്, റിട്ട എസ്.പി കെ.വി. ജോസഫ്,​ അഡ്വ. സി.കെ. വിദ്യാസാഗർ, ബ്ര. ബൈജു വലിയപറമ്പിൽ (ഡയറക്ടർ സെന്റ് ജോൺസ് ആശുപത്രി,​ കട്ടപ്പന), ഡോ. ജോസ് ജോസഫ് (പ്രിൻസിപ്പൽ,​ അൽ- അസ്ഹർ മെഡിക്കൽ കോളജ്), ഡോ. സാജൻ ജോസഫ് ചാഴികാടൻ (കരുണ ആശുപത്രി,​ തൊടുപുഴ) എന്നിവർ സംസാരിക്കും. ജില്ലയിലെ എല്ലാ ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും സെമിനാറിൽ പങ്കെടുക്കും. ഐ.എം.എ കുടുംബ സംഗമവും ഒരുക്കിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ഡോ. വി. മുരുകേശൻ, നിയുക്ത പ്രസിഡന്റ് ഡോ. തോമസ് എബ്രഹാം, ഡോ. സുമി ഇമ്മാനുവേൽ, ജില്ലാ കൺവീനർ ഡോ. ജേക്കബ് സി.വി, സംഘാടക സമിതി ചെയർമാൻ ഡോ. അജി പി.എൻ എന്നിവർ പങ്കെടുത്തു.