വെള്ളത്തൂവൽ : മേരിലാന്റ് സെന്റ് മേരീസ് പള്ളിയിൽദൈവമാതാവിന്റെ പിറവി തിരുനാളും
എട്ടുനോമ്പ് ആചരണവും സെപ്തംബർ ഒന്നുമുതൽ എട്ടു വരെ തിയതികളിൽ നടക്കും. സെപ്തംപംബർ ഒന്നിന് വൈകിട്ട് 4.15 ന് കൊടിയേറ്റ്.5 ന് ഫാ. ഉമ്മാനുവൽ ആര്യപ്പിള്ളി നയി
ക്കുന്ന വി.കുർബാന, സന്ദേശം. സെപ്തംബർ രണ്ട് മുതൽ ഏഴ് വരെ ദിവസങ്ങളിലായി വൈകിട്ട് 5ന് ഫാ.ജോയീസ് ഉറുമ്പുകുഴിയിൽ, ഫാ. ഷിജോ കുമ്മിണിയിൽ ,ഫാ.ജോസഫ് കൊള്ളിക്കുളവിൽ, ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ ഫാ.ജെയിംസ് പൊന്നമ്പേൽ ,ഫാ.ജോസഫ് അഴിമുഖത്ത് എന്നിവർ
ആഘോഷമായ വി.കുർബാനയും സന്ദേശം നൽകും. . എട്ടിന് രാവിലെ 10 ന് ജപമാല,നൊവേന, ലദീഞ്ഞ്, കാഴ്ച സമർപ്പണം , 10.30 ന് ആഘോഷമായ തിരുനാൾ കുർബാന, ഫാ പാറക്കടവിൽ നയിക്കും 12 ന്
തിരുന്നാൾ പ്രദക്ഷിണം, 12.30 ന് പരിശുദ്ധ കുർബാന ആശീർവാദം, സ്‌നേ ഹ വിരുന്ന്.