തൊടുപുഴ: സംക്ഷിപ്ത വോട്ടർപട്ടിക യജ്ഞം 2023ന്റെ ഭാഗമായി തൊടുപുഴ നിയോജകമണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർമാർക്ക് ട്രെയിനിങ് ആരംഭിച്ചു. തൊടുപുഴ തഹസിൽദാർ കെ.എച്ച്. സക്കീർ ഉദ്ഘാടനം നിർവഹിച്ചു. 26, 27 തീയതികളിൽ ഒന്ന് മുതൽ 216വരെയുള്ള ബൂത്തുകളിലെ ബി.എൽ.ഒ മാർക്ക് നാല് ഘട്ടങ്ങളിലായാണ് ട്രെയിനിങ് ക്രമീകരിച്ചിരിക്കുന്നത്. വോട്ടർ പട്ടിക പുതുക്കൽ 2023 സംബന്ധിച്ചും വോട്ടർ തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ചും ഹരി ടി.എസ്, സമിത കൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു. ആർ. ബിജുമോൻ, അജിത്ത് ശങ്കർ, ഫാത്തിമ ടി.എ എന്നിവർ പങ്കെടുത്തു. വിവിധ ബൂത്തുകളിൽപ്പെട്ട 45 ബി.എൽ.ഒമാർ ഒന്നാംഘട്ട ട്രെയിനിങ്ങിൽ പങ്കെടുത്തു. വോട്ടർ ഐഡി കാർഡും ആധാർ കാർഡും ബന്ധിപ്പിക്കുന്ന നടപടികളുമായി ബന്ധപ്പെട്ട് വീടുകളിൽ സന്ദർശനം നടത്തുന്ന ബി.എൽഒമാർക്ക് പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് എല്ലാവിധ സഹകരണങ്ങളും ഉണ്ടാകണമെന്ന് തഹസിൽദാർ പറഞ്ഞു.