തൊടുപുഴ : തൊടുപുഴ നഗരസഭ വാർഡുകളിൽ അജൈവ പാഴ്വസ്തുക്കൾ ശേഖരിച്ച് സംസ്‌ക്കരിക്കുന്നതിന് നവീന സാങ്കേതിക വിദ്യ ഉപയോഗിച്ചുളള മൊബൈൽ ആപ്പ് വഴി നഗരസഭയിലെ

ഒരോ വീടുകളിലും ക്യൂ ആർ കോഡ് പതിപ്പിച്ചു കൊണ്ടുള്ള ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ഉദ്ഘാടനം ചെയ്തു.നഗരസഭാ തല ഉദ്ഘാടനം നഗരസഭ 5ാം വാർഡിൽ കണ്ടർ മഠം കോളനിയിൽ ഹെൽത്ത് കമ്മറ്റി ചെയർമാൻ എം എ അബ്ദുൾ കരീമിന്റെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജ് നിർവ്വഹിച്ചു. വാർഡ് കൗൺസിലർ നിധി മനോജ്, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പങ്കെടുത്തു. സ്മാർട്ട് ഗാർബേജ് ആപ്പ് മുഖേന അജൈവ മാലിന്യ ശേഖരണം സംബന്ധിച്ച പരാതികൾ, പ്രവർത്തനങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണ്.