ഇടുക്കി: ആധാർ കാർഡ് വോട്ടർ കാർഡുമായി ബന്ധിപ്പിക്കുന്ന ഇടുക്കി താലൂക്ക് ഓഫീസിലെ ഹെൽപ്പ് ഡെസ്‌ക് എൽ.ആർ തഹസിൽദാർ മിനി കെ. ജോൺ ഉദ്ഘാടനം ചെയ്തു. 2023 ലെ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലും (എസ്.എസ്.ആർ- 2023) ആരംഭിച്ചു. വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് ആൻഡ്രോയിഡ് ഫോണിൽ ഡൗൺലോഡ് ചെയ്തും ആധാർ കാർഡ് വോട്ടർ കാർഡുമായി ബന്ധിപ്പിക്കാം. www.nvsp.in വെബ്‌സൈറ്റിലും രജിസ്‌ട്രേഷൻ നടത്താം. ഇതിന് സാധിക്കാത്തവർക്ക് താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ബൂത്ത് ലെവൽ ഓഫീസർമാർ എന്നിവരെ സമീപിച്ച് വോട്ടർ ഐ.ഡി ആധാർ കാർഡുമായി ബന്ധിപ്പിക്കാമെന്ന് തഹസിൽദാർ അറിയിച്ചൂ.