പീരുമേട്: വാട്ടർ അതോറിട്ടിയിൽ വെള്ളക്കര കുടിശ്ശിക പരാതി മേളയുടെ തീയതി സെപ്തംബർ 30വരെ നീട്ടിയതായി അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കുടിശ്ശികയുള്ള പരാതിക്കാർ, റവന്യൂ റിക്കവറി ഉത്തരവായവർ, കോടതി വ്യവഹാരം തുടരുന്നവർ എന്നിവർക്ക് എല്ലാവർക്കും തന്നെ പരമാവധി ഇളവകളോടെ, കുടിശ്ശിക തീർത്തടച്ച്, കണക്ഷൻ പുനഃസ്ഥാപിക്കുന്നതിന് അവസരം ലഭിക്കും. ലീക്ക് ആനുകൂല്യം, ജലം ലഭിക്കാതെയുള്ള കുടിശ്ശികക്കാർ തുടങ്ങി വിവിധ പരാതികൾ ഉള്ളവർക്ക് ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താം. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 04869 232220 (ഓഫീസ്),​ 8547638434 (അസി. എൻജിനിയർ),​ 8547638433 അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ.