purapuzha
പുറപ്പുഴ പുതുച്ചിറക്കാവ് ദേവീക്ഷേത്രത്തിൽ നടന്ന സർവ്വകാര്യസിദ്ധി ശ്രീചക്രപൂജ

പുറപ്പുഴ: പുതുച്ചിറക്കാവ് ദേവീക്ഷേത്രത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി എല്ലാ മലയാള മാസത്തിലേയും രണ്ടാം വെള്ളിയാഴ്ച നടന്നിരുന്ന സർവ്വകാര്യ സിദ്ധി ശ്രീചക്രപൂജ പുനരാരംഭിച്ചു. കൊവിഡ് മൂലം കഴിഞ്ഞ വർഷങ്ങളിൽ പൂജയുണ്ടായിരുന്നില്ല. റാന്നി പിരിളിയിൽ ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു വരുന്ന പൂജയിൽ വിദൂരദേശത്തു നിന്നുൾപ്പടെ ധാരാളം ഭക്ത ജനങ്ങൾ പങ്കെടുക്കുകയും ദേവിയുടെ അനുഗ്രഹത്താൽ കാര്യസിദ്ധി ലഭിക്കുകയും ചെയ്തിട്ടുണ്ട്. രാവിലെ 9.30ന് ആരംഭിക്കുന്ന പൂജ 12.30ന് ക്ഷേത്രത്തിലെ ഉച്ചപൂജയോടെ അവസാനിക്കും. തുടർന്ന് എല്ലാ മാസവും അന്നദാനവും നടത്തും.