 
കുടയത്തൂർ: കോളപ്ര ഏഴാംമൈലിന് സമീപം നായയെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാക്കിൽ വരിഞ്ഞ് മുറുക്കി കെട്ടിയ നിലയിലായിരുന്നു. അതു വഴി വന്ന പ്രദേശവാസികളാണ് അനങ്ങാൻ പോലുമാകാത്ത വിധം ചാക്കിൽ കുടുങ്ങിയ നിലയിൽ നായയെ കണ്ടത്. ഇവർ ചാക്ക് കീറി പുറത്ത് വിടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രക്ഷപ്പെടുത്താൻ ശ്രമിച്ച ഒരാൾക്ക് നായയുടെ കടി ഏൽക്കുകയും ചെയ്തു. നാട്ടുകാർ വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടുണ്ട്.