muttam
മുട്ടം പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം തുടങ്ങനാട്ടിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നു

തുടങ്ങനാട്: മുട്ടം പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം തുടങ്ങനാട് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. രണ്ട് സ്ഥാപനങ്ങളിൽ നിന്ന് നിയമ വിരുദ്ധമായി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്ക് കൂടുകൾ പരിശോധനയിൽ കണ്ടെത്തുകയും സ്ഥാപന നടത്തിപ്പുകാർക്ക്‌ നോട്ടീസ് നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ മുട്ടം ടൗൺ കേന്ദ്രീകരിച്ചും ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയിരുന്നു.