അടിമാലി: സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി പി. മുത്തുപാണ്ടി സ്വാഗതം ആശംസിക്കും. സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവംഗം പ്രിൻസ് മാത്യു രാഷ്ട്രീയ റിപ്പോർട്ടും സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, റവന്യൂ മന്ത്രി കെ. രാജൻ എന്നിവർ സംസാരിക്കും.