ഇടുക്കി: കേന്ദ്ര തൊഴിൽ നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ ഇന്ത്യ ഇന്റർനാഷണൽ സ്‌കിൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്ലസ് ടു പൂർത്തിയായ വിദ്യാർത്ഥികൾക്ക് ജർമ്മനിയിൽ നഴ്‌സിങ്ങ്, ഹോസ്പിറ്റാലിറ്റി എന്നിവയിൽ ജോലിയോടൊപ്പം പഠനം എന്ന പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. , പഠിക്കുന്ന കാലയളവിൽ പ്രധിമാസം 1 ലക്ഷം രൂപ സ്റ്റൈപെൻഡ് ലഭിക്കും. സെന്ററുകളിൽ നടക്കുന്ന, സൗജന്യ ഹയർ എഡ്യൂക്കേഷൻ കരിയർ ഗൈഡൻസിൽ പ്ലസ്ടു പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കു പങ്കെടുക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ജർമ്മൻ ഭാഷാ പരിശീലനം നൽകുന്നു. അപേക്ഷിക്കേണ്ട അവസാന തിയതി സെപ്തംബർ 15 .ബന്ധപ്പെടേണ്ട നമ്പർ 9037208477, 8138025058