ചെറുതോണി : വേൾഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ സ്ഥാപനങ്ങളിൽ 6000 മാസ്‌കുകൾ വിതരണം ചെയ്തു. ലോകത്തിലെ 163 രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിച്ചുകിടക്കുന്ന സംഘടനയാണ് ഡബ്യു.എം.എഫ്. കോവിഡ് വ്യാപകമായതിനെത്തുടർന്ന് മാസ്‌ക് നിർബന്ധമാക്കിയതോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നൽകുന്നതിനാണ് ഇടുക്കി ജില്ലയ്ക്ക് വേണ്ടി സംഘടന ഇത്രയധികം മാസ്‌കുകൾ നൽകിയത്.
ഇടുക്കി മെഡിക്കൽ കോളേജ്, സ്‌കൂളുകൾ എന്നിവിടങ്ങളിലായി മാസ്‌കിന്റെ വിതരണം നടത്തി.ഡബ്യു.എം.എഫ് സംസ്ഥാന പ്രസിഡന്റ് ടി.ബി നാസർ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.സംസ്ഥാന സെക്രട്ടറി ബിബിൻ സണ്ണി, ജില്ലാ പ്രസിഡന്റ് ഷിജോ തടത്തിൽ, ഭാരവാഹികളായ ജിമ്മി മാപ്രയിൽ, ജിന്റു ജോസ്, ബൈജു കുര്യാക്കോസ്, ഡിജോ വട്ടോത്ത് എന്നിവർ പ്രസംഗിച്ചു.