പീരുമേട്: മാർ ബസേലിയോസ് ക്രിസ്ത്യൻ എഞ്ചിനിയറിംഗ് കോളേജിൽ പഠനം പൂർത്തിയാക്കിയ ബി. ടെക്. വിദ്യാർത്ഥികളുടെ ബിരുദ ദാന സമ്മേളനം ജെയിൻ യൂണിവേഴ്‌സിറ്റി പ്രൊ .വൈസ് ചാൻസലർ ഡോ. ജെ ലത ഉദ്ഘാടനം ചെയ്തു.യുവ എഞ്ചിനിയർമാർ ആർജിച്ച അറിവ് നവീന മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മനുഷ്യന്റെയും സമൂഹത്തിന്റെയുംനന്മയ്ക്കായി പ്രയോജനപെടുത്തണം എന്ന് ഉദ്ഘാടനം പ്രസംഗത്തിൽ ഡോ ജെ ലത പറഞ്ഞു.മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ നവ അഭിഷിക്തനായ
ഡോ. ഗീവർഗീസ് മാർ തെയോഫിലസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. പാസ്സ് ഔട്ട് ആയ 80ശതമാനം വിദ്യാർത്ഥികൾക്കും വിവിധ കമ്പനികളിലായി പ്ലേയിസ്‌മെന്റ് ലഭിച്ചു. പ്ലേസ്‌മെന്റ് ലഭിച്ച വിദ്യാർത്ഥികളെ ഡോ. ഗീവർഗീസ് മാർ തെയോഫിലസ് മെത്രാപ്പോലീത്ത പ്രത്യേകംഅനുമോദിച്ചു.പഠനം പൂർത്തിയാക്കിയ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് കോളേജ് പ്രിൻസിപ്പൽ ഡോ. ജയരാജ് കൊച്ചുപിള്ള അവാർഡുകൾ വിതരണം ചെയ്തു.
അഡ്രസ് ബുക്ക് പ്രകാശനം കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസ് നിർവഹിച്ചു. ഓഫീസ് മാനേജർ ഫാ.ജോൺ സാമുവൽ , സ്റ്റുഡന്റ് അഡ്വൈസർ ഫാ. നോബിൻ ഫിലിപ്പ്, പി. ടി. എ. പ്രസിഡന്റ് തങ്കച്ചൻ കെ. സി. എന്നിവർ പ്രസംഗിച്ചു..
ഡയറക്ടർ പ്രിൻസ് വർഗീസ് സ്വാഗതവും പ്രൊഫ. മറിയ ജോസഫ് നന്ദിയും പറഞ്ഞു.