പീരുമേട്: കഴിഞ്ഞ പട്ടയമേളയിൽ പട്ടയം ലഭിക്കാത്ത പാവപ്പെട്ടവരുടെ പട്ടയത്തിനായിട്ടുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നു. സാങ്കേതിക തകരാറുകൾ മൂലം പീരുമേട് താലൂക്കിലെ ഒൻപത് പഞ്ചായത്തുകളിൽ 936 അപേക്ഷകൾ ജില്ലാ ഭരണകൂടം നിരസിച്ചത്. ന്യൂനതകൾ പരിഹരിച്ച് ഉടൻ പട്ടയം നൽകുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത് എന്നാൽ മൂന്നുമാസം കഴിഞ്ഞിട്ടും ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.അസൈമെന്റ് കമ്മിറ്റി ന്യൂനതകൾ പരിശോധിച്ചു വേണ്ടത് ഉടൻ ചെയ്യുമെന്നായിരുന്നു ഭൂപതിവ് തഹസിൽദാർ അറിയിച്ചത് .താലൂക്കിലെ പാവപ്പെട്ട ആളുകൾ അഞ്ച് സെന്റ് മുതൽ ഒരേക്കർ വരെയുള്ള സ്ഥലത്തിനായി പട്ടയ അപേക്ഷ കൊടുത്തിട്ട് വർഷങ്ങൾ കഴിഞ്ഞു. ജില്ലയിലെ മറ്റ് താലൂക്കിലെ അപേക്ഷകർക്ക് കഴിഞ്ഞ പട്ടയമേളയിൽ പട്ടയം ലഭിച്ചിരുന്നു. താലൂക്ക് അസൈമെന്റ് ഓഫീസിൽ പട്ടയത്തിന് വേണ്ടി അപേക്ഷകർ കയറിയിറങ്ങുകയാണിപ്പോൾ . സാധാരണക്കാരായ ആളുകൾക്ക് എപ്പോൾ പട്ടയം കിട്ടുംഎന്ന ചിന്തയിലാണ് . അഞ്ച് സെന്റ് , പത്ത് സെന്റു മുള്ള സാധാരണക്കാരായവരാണ് അപേക്ഷകരിൽ അധികവും . കൂലിപ്പണിക്കാരും, ചെറുകിട കർഷകരുമായഅടങ്ങുന്ന ഇവർ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് കാത്തിരിപ്പ് തുടരുകയാണ്.

തിരിച്ചയയ്ക്കൽ എന്തെളുപ്പം

താലൂക്ക് തലത്തിൽ നക്കുന്ന ലാന്റ് അസൈമെന്റ് കമ്മിറ്റിയാണ് പട്ടയം നൽകുന്നത്സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്ശുപാർശ ചെയ്യുന്നത്. എം. പി, എ. എൽ. എ തുടങ്ങിയവർ കമ്മറ്റിയിൽ അംഗങ്ങളാണ്. ഇവർ തങ്ങളുടെ പ്രതിനിധികളെയാണ് സാധാരണ ഇത്തരം കമ്മറ്റികളിൽ അയയ്ക്കുക. കഴിഞ്ഞ തണവ കൂടിയപ്പോൾ പീരുമേട് , കുമളി, വണ്ടിപ്പെരിയാർ, ചക്കുപള്ളം, കൊക്കയാർ, പെരുന്നന്താനം, ഏലപ്പാറ, ഉപ്പുതറ, അയ്യപ്പൻകോവിൽ എന്നീ പഞ്ചായത്തുകളിൽനിന്നായി 936 പട്ടയ അപക്ഷ പരിശോധിച്ച് ഇവർ അർഹരാണെന്ന് ശുപാർശ ചെയ്തു. എം. പിയുടെ പ്രതിനിധി ശുപാർശ രജിസ്റ്ററിൽ ഒപ്പുവച്ചത് ജില്ലാ ഭരണകൂടം ന്യൂനതയായി കണ്ടെത്തി. പ്രതിനിധിക്ക് ഇത്തരം രേഖകളിൽ ഒപ്പിടാൻ അർഹതയില്ല എന്ന് ചൂണ്ടിക്കാട്ടി പട്ടയ അപേക്ഷകൾ മാറ്റിവെയ്ക്കുകയായിരുന്നു.