ഇടുക്കി : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ഇടുക്കി അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നും 5000 പേരെ പങ്കെടുപ്പിക്കാൻ ഉന്നതതല യോഗം തീരുമാനിച്ചു.ഡി.സി.സി ഓഫീസിൽ ജോസ് ഊരക്കാട്ടിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഭക്ഷ്യവസ്തുക്കൾക്കു വരെ ജി.എസ്.ടി.ഏർപ്പെടുത്തിയ കേന്ദ്രസംസ്ഥാന സർക്കാരുകൾക്കെതിരേയുള്ള ശക്തമായ
ജനരോഷം പദയാത്രയിൽ പ്രതിഫലിക്കുമെന്നു സജീന്ദ്രൻ വ്യക്തമാക്കി. കന്യാകുമാരിയിൽ ആരംഭിച്ചു കാഷ്മീരിൽ സമാപിക്കുന്ന ഭാരത് ജോഡോ യാത്ര , ചരിത്ര സംഭവമായി മാറുമെന്നും
അദ്ദേഹം പറഞ്ഞു.
ഡീൻ കുര്യാക്കോസ് എം.പി.മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ ഇ.എം.ആഗസ്തി, റോയ് കെ പൗലോസ്, തോമസ് രാജൻ, എ.പി.ഉസ്മാൻ, എം.കെ.പുരുഷോത്തമൻ, എം.ഡി.അർജുനൻ, ജോർജ് ജോസഫ് പടവൻ, ജോയി വെട്ടിക്കുഴി, ആഗസ്തി അഴകത്ത്, എസ്.ടി.അഗസ്റ്റിൻ, വിജയകുമാർ മറ്റക്കര, കെ.ജെ. ബെന്നി, കെ.ബി. സെൽവം, ജയ്‌സൺ കെ ആന്റണി,
മനോജ് മുരളി, പി.ഡി.ജോസഫ്, ജോണി ചീരാംകുന്നേൽ,അനിൽ ആനക്കനാട് ,ഷൈനി സണ്ണി ചെറിയാൻ, വക്കച്ചൻ വയലിൽ, ജോയി ആനിത്തോട്ടം, കെ.കെ.മനോജ്, ശശികല രാജു, ജോബിൻ അയ്മനം
തുടങ്ങിയവർ സംസാരിച്ചു.