തൊടുപുഴ: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന കാമ്പസ് യാത്രക്ക് ജില്ലയിൽ സ്വീകരണം നൽകി. കാമ്പസുകളിൽ ലഹരി മാഫിയ പിടിമുറുക്കന്നതിനെ അതീവ ഗൗരവമായി കാണണമെന്നും വിദ്യാർഥികളിൽ ധാർമ്മിക മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും ഹമീദലി തങ്ങൾ പറഞ്ഞു.
പുതുച്ചിറയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് റഫീഖ് ബാഖവി അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.ഇ മുഹമ്മദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ് .എസ്.എഫ് സംസ്ഥാന സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തി. അൻസാർ ഏഴല്ലൂർ, സ്വാലിഹ് കുന്നം,നിസാർ പഴേരി, ഡോ. കെ .എം. അൻവർ, കബീർ മൗലവി, സഹൽ കുന്നം സംസാരിച്ചു.