തൊടുപുഴ: സ്റ്റുഡന്റ്‌സ് ട്രാവൽ ഫെസിലിറ്റി കമ്മറ്റി യോഗത്തിൽ നിന്ന് വിട്ട് നിന്ന വിദ്യാഭ്യാസ സ്ഥാപന അധികൃതർക്ക് നോട്ടീസ് അയക്കാൻ ജില്ലാ കളക്ടർ ആർ ടി ഒക്ക് നിർദ്ദേശം നൽകി.ജില്ലയിലെ വിദ്യാർത്ഥികളുടെ യാത്ര സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് കളക്ടർ ഷീബ ജോർജിന്റെ ചേമ്പറിൽ യോഗം ചേർന്നിരുന്നു.ഈ യോഗത്തിൽ പങ്കെടുക്കാതിരുന്ന ജില്ലയിലെ സ്‌കൂൾ, കോളേജ് അധികൃതർക്കാണ് നോട്ടീസ് അയയ്ക്കാൻ കളക്ടർ നിർദ്ദേശം നൽകിയത്.വിദ്യാർത്ഥികൾക്ക് സർക്കാർ ഉത്തരവ് പ്രകാരമുള്ള കൺസഷൻ കാർഡുകൾ വിതരണം ചെയ്യുന്നതിന് യോഗത്തിൽ തീരുമാനിച്ചു.നിശ്ചിത ഫോറത്തിലുള്ള അപേക്ഷ കോളേജുകൾ വഴി സ്വീകരിച്ച് ഒരു മാസത്തിനകം കാർഡുകൾ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യും.കാർഡുകൾ വിതരണം ചെയ്യുന്നത് വരെ വിദ്യാർത്ഥികൾക്ക്
സൗജന്യ നിരക്കിലുള്ള യാത്രക്ക് പഠിക്കുന്ന സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം.ജില്ലയിലെ വിവിധ റൂട്ടുകളിൽ വിദ്യാർത്ഥികൾക്ക്
സ്വകാര്യ ബസുകളിൽ കൺസഷൻ അനുവദിക്കാത്തത്,ബസ് ജീവനക്കാർ മോശമായി പെരുമാറുന്നത് തുടങ്ങിയ കാര്യങ്ങൾ വിവിധ സംഘടന നേതാക്കൾ യോഗത്തിൽ പറഞ്ഞു. ഗ്രാമീണ മേഖലകളിൽ കെ.എ
സ്.ആർ.ടി.സി ഓർഡിനറി ബസ്സുകൾ ഇല്ലാത്തത്,ഒരു ബസ് മാത്രമുള്ള റൂട്ടിൽ കൺസെഷൻ അനുവദിക്കാത്തത് എന്നിങ്ങനെ കാര്യങ്ങൾ വിദ്യാർഥികൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി.
തൊടുപുഴയിൽ 250,കട്ടപ്പനയിൽ 130, മൂന്നാറിൽ 7 എന്നിങ്ങനെ
കൺസെഷൻ കാർഡുകൾ കെ.എസ്.ആർ.ടി.സി ഇതുവരെ അനുവദിച്ചതായും അപേക്ഷകൾ നൽകുന്ന എല്ലാ വിദ്യാർത്ഥികൾക്കും കൺസെഷൻ അനുവദിക്കാറുണ്ടെന്നും
കെ.എസ്.ആർ.ടി.സി പ്രതിനിധി യോഗത്തിൽ അറിയിച്ചു. കൺസെഷൻ കാർഡ് ലഭിക്കുന്നതുവരെ യാത്രാ നിരക്കിൽ ഇളവ് ലഭിക്കാൻ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഐ.ഡി കാർഡ് മതിയാകുമെന്നുള്ള യോഗ തീരുമാനം സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് പ്രതിനിധികളും അംഗീകരിച്ചു.