ഇടുക്കി : ഓണാഘോഷം സെപ്തംബർ ആറു മുതൽ 11 വരെ വാദ്യഘോഷങ്ങളുടെയും പുലി കളിയുടെയും അകമ്പടിയോടെ വിപുലമായ പൊതുജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കും. ഇതിനായി മുഖ്യരക്ഷാധികാരി മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ജനറൽ കമ്മറ്റി യോഗം ചെറുതോണി ടൗൺ ഹാളിൽ ചേർന്നു.
വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ജനറൽ കൺവീനറുമായ ജോർജ് പോൾ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ് പദ്ധതി വിശദീകരിച്ചു.
ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി സെപ്തംബർ 6 ന് രാവിലെ 10 ന് കളക്ടർ ഷീബ ജോർജ് പതാക ഉയർത്തും. കരിമ്പനിൽ നിന്ന് ചെറുതോണി വരെ കൂട്ടയോട്ടം സംഘടിപ്പിക്കും. ഉച്ചക്ക് ശേഷം 2 മണിക്ക് വെള്ളക്കയത്ത് നിന്ന് വാദ്യഘോഷങ്ങളുടെയും പുലി കളിയുടെയും അകമ്പടിയോടു കൂടി ഘോഷയാത്ര ചെറുതോണിയിൽ അവസാനിച്ച് 4 മണിക്ക് ടൗണിൽ പൊതു സമ്മേളനം നടക്കും.
7 ന് അത്തപൂക്കള മത്സരം, കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ, തീറ്റ മത്സരം തുടങ്ങിയവ ചെറുതോണി ടൗൺ ഹാളിലും പരിസരത്തുമായി നടക്കും. 9 ന് വടംവലി മത്സരവും സംഘടിപ്പിക്കും.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ജി സത്യൻ, ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി. വി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിമ്മി ജയൻ, പ്രഭാ തങ്കച്ചൻ, നൗഷാദ് ടി, രാജു ജോസഫ്, എന്നിവരും ജോസ് കുഴികണ്ടം, സണ്ണി പൈമ്പള്ളി, ജേക്കബ് പിണക്കാട്ട് തുടങ്ങി സംഘാടക സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ, വിവിധ കക്ഷി രാഷ്ട്രീയനേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
.