നാടുകാണി: മല അരയ എഡ്യുക്കേഷണൽ ട്രെസ്റ്റിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച ട്രൈബൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാമെന്ന് കോളേജ് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മഹാത്മാ ഗാന്ധി സർവ്വകലാശാല യു.ജി.സി.എ.പി പോർട്ടലിലൂടെ ട്രൈബൽ ആർട്‌സ് ആന്റ് സയൻസ് കോളേജിലെ കോഴ്‌സുകൾ തിരഞ്ഞെടുത്ത് അപേക്ഷിക്കാം. ട്രൈബൽ ആർട്‌സ് & സയൻസ് കോളേജിൽ പ്രവേശനം ലഭിക്കുന്നതിനായി എല്ലാ കുട്ടികളും എം.ജി.യു യു.ജി.സി.എ.പി പോർട്ടലിൽ അപേക്ഷ നൽകേണ്ടതുമാണ്. എസ്.സി/ എസ്.ടി വിദ്യാർത്ഥികൾ സെപ്തംബർ ഒന്ന് മുതൽ മൂന്ന് വരെയും ജനറൽ വിഭാഗത്തിൽപ്പെട്ടവർ സെപ്തംബർ 20 മുതൽ 26 വരെയും പുതുതായി സി.എ.പി രജിസ്ട്രേഷൻ നടത്തി അപേക്ഷിക്കാം. രജിസ്‌ട്രേഷനായി cap.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനം എടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ കോളേജിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. മെറിറ്റ് ആസ്പദമാക്കി റാങ്ക് ലിസ്റ്റ് പ്രകാരം അഡ്മിഷൻ ലഭിക്കും. വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. സി.കെ. സ്മിത, മാനേജർ സി.ആർ. ദിലീപ് കുമാർ, മലയാള വിഭാഗം അദ്ധ്യാപകൻ രാജേഷ് കെ. എരുമേലി, സയൻസ് വിഭാഗം അദ്ധ്യാപിക ഗോപിക എം, അതുൽ കൃഷ്ണ എന്നിവർ പങ്കെടുത്തു. വിശദ വിവരങ്ങൾക്ക് 04862 291270, 7510523111, 9447917938 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.