മറയൂർ: കർശനാട് സമീപം വേങ്ങര ഭാഗത്ത് രാത്രിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. തൃശ്ശൂർ സ്വദേശിയായ സൗപർണിക വീട്ടിൽ സുനിൽകുമാർ മേനോന്റെ 13 ഏക്കർ സ്ഥലത്ത് കൃഷി ചെയ്തിരിക്കുന്ന വാഴ, തെങ്ങ്, കമുക് എന്നിവയുള്ല തോട്ടത്തിനുള്ളിൽ കയറിയ കാട്ടാനക്കൂട്ടം കൃഷി വിളകൾ വ്യാപകമായി നശിപ്പിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് എത്തിയ ഒറ്റയാൻ വന്ന് കമുക് നശിപ്പിക്കുകയും പിന്നീട് ബുധനാഴ്ച രാത്രിയിൽ ഒറ്റയാൻ കാട്ടാനക്കൂട്ടത്തെയും ഒപ്പം കൊണ്ടുവന്ന് കൃഷി നശിപ്പിക്കുകയുമായിരുന്നു. സമീപത്തെ ആറ് കടന്നെത്തിയ കാട്ടാന കൂട്ടത്തിൽ ചില ആനകൾ നെല്ലിക്കാ നിരപ്പേൽ ബേബിയുടെ വീട്ടുമുറ്റത്ത് എത്തി വാഴയും തിന്ന് നശിപ്പിച്ചു. പുൽതൈലം വാറ്റുന്ന പുരയും ഭാഗികമായി തകർത്തു.