തൊടുപുഴ: പത്തനംതിട്ട, കോട്ടയം,​ ഇടുക്കി ജില്ലകളിലെ യൂണിയൻ ബാങ്കിലെ സ്വർണ്ണ ഒരുപ്പിടി പരിശോധന ജീവനക്കാരുടെ റീജിയണൽ സമ്മേളനം തൊടുപുഴ എ.ഐ.ബി.ഇ.എ ഭവനിൽ നടത്തി. ഡബ്ല്യു.സി.സി ജില്ലാ പ്രസിഡന്റ് പി.കെ. ജബ്ബാർ പതാക ഉയർത്തി. എ.ഐ.ബി.ഇ.എ ജില്ലാ സെക്രട്ടറി നഹാസ് പി. സലീം സമ്മേളനം ഉദ്ഘാടനം ചെയ്തു. എ.ഐ.ബി.ഇ.എ ജില്ലാ ചെയർമാൻ എബിൻ ജോസ് മുഖ്യപ്രഭാഷണം നടത്തി. യു.ബി.ഐ.എ.യു സംസ്ഥാന ജനറൽ സെക്രട്ടറി വാസു, പി.കെ. ജബ്ബാർ, ഇ.ടി. രാജൻ, പ്രേമരാജൻ, എം.കെ. ബാലകൃഷ്ണൻ, എം.എൻ. ശശി, കെ.ടി. ബാബു എന്നിവർ സംസാരിച്ചു. പി.കെ. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എം.കെ. നീലകണ്ഠ ആചാരി നന്ദി പറഞ്ഞു. ബാങ്കുകളിലെ സ്വർണ്ണ ഒരുപ്പിടി പരിശോധന ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ക്ഷേമനിധി നടപ്പാക്കുക ഓണം അലവൻസ് നൽകുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം പാസാക്കി. പുതിയ ഭാരവാഹികളായി ഇ.ആർ. അശോകൻ, പ്രസിഡന്റ് (കട്ടപ്പന, പി.കെ. വിനോദ് കുമാർ, വൈസ് പ്രസിഡന്റ് (തൊടുപുഴ) പി.എസ്. അനൂപ്, സെക്രട്ടറി (പുറ്റടി), പി.കെ. നീലകണ്ഠ ആചാരി, ജോയിന്റ് സെക്രട്ടറി (തൊടുപുഴ),​ പി.എം. അശോകൻ, ട്രഷറർ (എരുമേലി) എന്നിവരെ സമ്മേളനം ഐക്യകണ്ഠേന പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.