തൊടുപുഴ: തൊടുപുഴ താലൂക്കിലെ എൻ.പി.എസ് (നീല കാർഡ്) എൻ.പി.എൻ.എസ് (വെള്ള കാർഡ്) കാർഡുകളിൽ ഉൽപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളും അഞ്ചിന് മുമ്പായി തങ്ങളുടെ ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കേണ്ടതാണെന്ന് തൊടുപുഴ താലൂക്ക് സപ്ലൈ ആഫീസർ ബൈജു കെ ബാലൻ അറിയിച്ചു. അക്ഷയമുഖാന്തിരമോ റേഷൻകാർഡ്,​ ആധാർ കാർഡിന്റെ പകർപ്പ് എന്നിവ താലൂക്ക് സപ്ലൈ ആപ്പിസിലോ റേഷൻകടയിലോ നൽകി ആധാർകാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കാം.