sanitha
അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിത സജി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

അടിമാലി: എസ്.എൻ.ഡി.പി യോഗം അടിമാലി ശാഖാ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ധാതു വെൽനസ് കെയർ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ഉല്ലാസ് ആന്ധ്യാട്ട് അദ്ധ്യക്ഷത വഹിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിത സജി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ദേവരാജൻ ചെമ്പോത്തിങ്ങൽ മുഖ്യപ്രഭാഷണം നടത്തി. ഡോക്ടർ കൃഷ്ണപ്രിയ വിഷയ അവതരണം നടത്തി. ശാഖാ വൈസ് പ്രസിഡന്റ് എസ്. കിഷോർ,​ സെക്രട്ടറി അശോകൻ ടി.പി,​ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി രജേഷ് താന്നിവീട്, യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് വിഷ്ണു വിജയൻ, ആശ്രയ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് സന്തോഷ് പാൽക്കോ എന്നിവർ സംസാരിച്ചു. സൗജന്യ ക്യാമ്പിൽ 100 കണക്കിന് പേർ പങ്കെടുത്തു. പങ്കെടുത്തവർക്ക് മരുന്നുകൾ വിതരണം ചെയ്തു.