ajayaraj
അജയരാജിന്റെ കരൾമാറ്റ ശസ്ത്രക്രിയക്ക് ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ രാജാക്കാട് യൂണിറ്റ് സമാഹരിച്ച ധനസഹായം പ്രസിഡന്റ് വി.കെ രജീവ് ചികിത്സ സഹായനിധി കൺവീനർ വി.എസ് ബിജു, മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സജിമോൻ ജോസഫ് എന്നിവർക്ക് കൈമാറുന്നു.

രാജാക്കാട്:കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് മാർഗ്ഗമില്ലാതെ സുമനസ്സുകളുടെ സഹായം തേടുന്ന അജയരാജിന് കൈത്താങ്ങായി
ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ രാജാക്കാട് യൂണിറ്റ് ഭാരവാഹികൾ.രാജാക്കാട് ചെരിപുറം സ്വദേശിയായ അല്ലിയാങ്കൽ അജയരാജിനാണ് ഗുരുതര കരൾ രോഗത്തെ
തുടർന്ന് കരൾമാറ്റ ശസ്ത്രക്രിയ ആവശ്യമായി വന്നിരിക്കുന്നത്. . വാടക വീട്ടിൽ രണ്ടു പെൺമക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന് 50 ലക്ഷത്തോളം ചിലവുവരുന്ന ശസ്ത്രക്രിയക്കായി പണം കണ്ടെത്തുക പ്രയാസകരമായിരുന്നു.തുടർന്നാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതിയുടെ നേതൃത്വത്തിൽ ചികിത്സാ സഹായ നിധിക്ക് രൂപം കൊടുത്ത് ഫെഡറൽ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുടങ്ങിയത്.അതിന്റെ ഭാഗമായിട്ടാണ് ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ രാജാക്കാട് യൂണിറ്റ് അംഗങ്ങളിൽ നിന്നും സമാഹരിച്ച തുക പ്രസിഡന്റ് വി.കെ രജീവ് ചികിത്സ സഹായനിധി കൺവീനർ വി.എസ് ബിജു, മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സജിമോൻ ജോസഫ് എന്നിവർക്ക് കൈമാറിയത്.യൂണിറ്റ് സെക്രട്ടറി കെ.എം ജോർലി, ട്രഷറർ അരുൺ സുകുമാരൻ,പി.ജെ ജോസ്,ബിനീഷ് ഹിൽസ്റ്റാർ എന്നിവർ പ്രസംഗിച്ചു