
തൊടുപുഴ: വീട്ടിൽ സൂക്ഷിച്ച ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഒളമറ്റം ഇടിയനാൽ എബിൻ ടോമാണ് (26) തൊടുപുഴ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇന്നലെ രാവിലെ 11.40ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒളമറ്റത്തിന് സമീപത്തെ വീട്ടിൽ നിന്ന് ലഹരിമരുന്നുകളുമായി ഇയാൾ പിടിയിലാകുകയായിരുന്നു. പ്രതിയിൽ നിന്ന് 5.7 ഗ്രാം ഹാഷിഷ് ഓയിലും 15 ഗ്രാം കഞ്ചാവും പിടികൂടി. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഷാഫി അരവിന്ദാക്ഷൻ, പ്രിവന്റീവ് ഓഫീസർമാരായ സാവിച്ചൻ മാത്യു, പി.എ. സെബാസ്റ്റ്യൻ, പി. ദേവദാസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജോർജ് പി. ജോൺ, രാജേഷ് കെ. സുകുമാരൻ, വനിത സിവിൽ എക്‌സൈസ് ഓഫീസർ അപർണ ശശി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.