 
കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും ഓണാഘോഷവും നടന്നു. യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, വൈസ് പ്രസിഡന്റ് വിധു എ. സോമൻ, വനിതാ സംഘ സെക്രട്ടറി ലത സുരേഷ്, വൈസ് പ്രസിഡന്റ് ജയമോൾ സുകു എന്നിവർ സംസാരിച്ചു. കൗൺസിൽ അംഗങ്ങളായ ഗീത നരേന്ദ്രൻ, ബീന ശശികുമാർ, സരിത ബാബു, സുജാത സുഗതൻ, ബിന്ദു പുളിയന്മല, രജനി സന്തോഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് 38 ശാഖകളിൽ നിന്നുള്ള വനിതാ സംഘ പ്രവർത്തകരുടെ ഓണാഘോഷപരിപാടികളും വിജയികൾക്ക് സാമാനദാനവും നടന്നു.