പഴയരിക്കണ്ടം: എസ്.എൻ.ഡി.പി യോഗം പഴയരിക്കണ്ടം ശാഖയുടെ ഓണാഘോഷ പരിപാടികളും യൂണിയൻ കമ്മിറ്റി അംഗങ്ങൾക്കുള്ള സ്വീകരണവും ശാഖാ പ്രസിഡന്റ് ജയൻ കൊല്ലംപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ കൺവീനർ വി.ബി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കമ്മിറ്റി അംഗങ്ങളായ കെ.കെ. മനോജ്, സനോജ്, ഷിബു, സ്മിത ഉല്ലാസ് തുടങ്ങിയവർ സംസാരിച്ചു. ശാഖയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുത്ത് മൂവ്‌മെന്റ് യൂണിയൻ കമ്മിറ്റി അംഗങ്ങളായ അരവിന്ദ് ചെരിപുറത്ത്, അമൽ, അനീഷ് വി.എം എന്നിവരെ യോഗം അനുമോദിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികൾക്ക് മൊമന്റോയും ക്യാഷ് അവാർഡും നൽകി. ശാഖാ സെക്രട്ടറി ഷീന അജി ചെറുകുന്നേൽ, വനിത സംഘം പ്രസിഡന്റ് പൊന്നമ്മ മോഹനൻ,​ സെക്രട്ടറി മഹിളാമണി സണ്ണി തുടങ്ങിയവർ സംസാരിച്ചു.